ശിഹാബ് തങ്ങൾ ട്രസ്റ്റ് ഡയാലിസിസ് സെന്റർ ഉദ്ഘാടനം ചെയ്തു
1510771
Monday, February 3, 2025 7:05 AM IST
കളമശേരി : ശിഹാബ് തങ്ങൾ ട്രസ്റ്റിന്റെ മൊബൈൽ ലാബ് , ഡയാലിസിസ് സെന്റർ ആൻഡ് ലബോറട്ടറി പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു. മന്ത്രി പി. രാജീവ് മൊബൈൽ ആപ് ഫ്ലാഗ് ഓഫ് ചെയ്തു. പ്രതിപക്ഷ ഉപ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി അധ്യക്ഷനായി. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പി.എം.എ. സലാം ലബോറട്ടറി ഉദ്ഘാടനം ചെയ്തു.
അഡ്വ. ഹാരിസ് ബീരാൻ എംപിയും ജില്ലാ ആസൂത്രണ സമിതി അംഗം ജമാൽ മണക്കാടനും സുദ് കെമി ഇന്ത്യ വൈസ് പ്രസിഡന്റ് സജി മാത്യുവും ഡോ. പ്രദീപ് കുമാറും ഡയാലിസിസ് യന്ത്രങ്ങൾ ഓൺ ചെയ്തു.ശിഹാബ് തങൾ ട്രസ്റ്റ് വർക്കിംഗ് ചെയർമാൻ അഡ്വ. വി.ഇ. അബ്ദുൾ ഗഫൂർ, ജനറൽ സെക്രട്ടറി വി.എ.അബ്ദുൾ റഹിം എന്നിവർ സംസാരിച്ചു. മുൻ മന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞ്, പ്രഫ. കെ.എ. സക്കറിയ , ഡോ. ഗണേഷ് മോഹൻ തുടങ്ങിയവർ പങ്കെടുത്തു.