ഫെഡറല്‍ ബാങ്ക് ശിശുഭവന് വാഹനം നൽകി
1510996
Tuesday, February 4, 2025 6:28 AM IST
കൊച്ചി: സിഎസ്ആർ പദ്ധതിയുടെ ഭാഗമായി ഫെഡറൽ ബാങ്ക് അങ്കമാലി ശാഖ എടക്കുന്ന് ശിശുഭവന് വാഹനം നൽകി. സിഎസ്എൻ സന്യാസിനീ സമൂഹത്തിനു കീഴിലുള്ള സഹോദര സ്ഥാപനമാണ് ശിശുഭവൻ.
ഫെഡറൽ ബാങ്ക് ആലുവ റീജണൽ മേധാവിയായ ബിനു തോമസ് വാഹനത്തിന്റെ താക്കോല്‍ പ്രൊവിൻഷ്യൽ സുപ്പീരിയർ സിസ്റ്റർ ആഷ്ലിക്കു കൈമാറി. ഫെഡറൽ ബാങ്ക് അങ്കമാലി ശാഖാ മാനേജർ ബി. അരുൺ, ഓപ്പറേഷന്‍സ് ഹെഡ് എ.എ. അഭിരാജ്, സെയില്‍സ് ഹെഡ് വിബിന് വര്‍ഗീസ് തുടങ്ങിയവര്‍ പങ്കെടുത്തു.