വർക്കിംഗ് ഗ്രൂപ്പ് യോഗം ഉദ്ഘാടനം ചെയ്തു
1510990
Tuesday, February 4, 2025 6:28 AM IST
കോതമംഗലം : ബ്ലോക്ക് പഞ്ചായത്തിൽ 14-ാം പഞ്ചവത്സര പദ്ധതിയുടെ 2025-26 വാർഷിക പദ്ധതി രൂപീകരണത്തിനുള്ള വർക്കിംഗ് ഗ്രൂപ്പ് യോഗം പ്രസിഡന്റ് പി.എ.എം. ബഷീർ ഉദ്ഘാടനം ചെയ്തു. 10.85 കോടിയുടെ പദ്ധതി വിഹിതമാണ് 2025-26 സാന്പത്തിക വർഷം അനുവദിച്ചിട്ടുള്ളത്.
കൃഷി, ക്ഷീര മേഖല, പശ്ചാത്തല മേഖല വികസനം, ദാരിദ്യ്ര നിർമാർജനം, സാമൂഹ്യ നീതി, വനിതാ ക്ഷേമം, പട്ടികജാതി - വർഗക്ഷേമം, ആരോഗ്യ മേഖല തുടങ്ങിയ മേഖലകളിൽ ആവശ്യമായ പദ്ധതി നിർദേശങ്ങൾ ഗ്രൂപ്പ് ചർച്ചയിലൂടെ തയാറാക്കി.
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡയാന നോന്പി അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ ജെസി സാജു, സജി കെ. വർഗീസ്, കാന്തി വെള്ളകയ്യൻ, സ്ഥിരം സമിതി അധ്യക്ഷരായ ജോമി തെക്കേക്കര, സാലി ഐപ്പ്, ജെയിംസ് കോറന്പേൽ, അംഗങ്ങളായ നിസാമോൾ ഇസ്മായിൽ, ആനീസ് ഫ്രാൻസിസ്, ടി.കെ. കുഞ്ഞുമോൻ, ലിസി ജോസഫ്, ബിഡിഒ സി.ഒ അമിത, ആസൂത്രണ ഉപാധ്യക്ഷൻ അബ്ദുൾ റഹിം എന്നിവർ പ്രസംഗിച്ചു.