ടൈം കീപ്പർ ബെന്നിക്കായി ബസുകളുടെ കാരുണ്യയാത്ര
1510999
Tuesday, February 4, 2025 6:28 AM IST
കാലടി: ദീർഘകാലം സ്വകാര്യ ബസ് പ്രസ്ഥാനത്തോടൊപ്പം നിന്നുകൊണ്ട് കാലടി ബസ് സ്റ്റാൻഡിൽ ടൈം കീപ്പറായും മൈക്ക് അനൗൺസറായും ജോലി ചെയ്ത് ആകസ്മികമായി മരണമടഞ്ഞ ബെന്നിയുടെ കുടുംബ സഹായനിധിയിലേക്കായി അങ്കമാലി - കാലടി - അത്താണി മേഖലയിലെ 120 ബസുകളും കാരുണ്യയാത്ര നടത്തി.
ടിക്കറ്റ് ഇല്ലാതെ പകരം ബക്കറ്റുമായിട്ടാണ് കണ്ടക്ടർ യാത്രക്കാരെ സമീപിച്ചത്. അങ്കമാലി-കാലടി മേഖല പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ കാലടി ബസ് സ്റ്റാൻഡിൽ നടത്തിയ കാരുണ്യ യാത്ര വടക്കേ കിടങ്ങൂർ സെന്റ് സെബാസ്റ്റ്യൻസ് പള്ളി വികാരി ഫാ. ജോസഫ് വട്ടോ ഫ്ലാഗ് ഓഫ് നിർവഹിച്ചു. പിബിഒഎ പ്രസിഡന്റ് എ.പി. ജിബി അധ്യക്ഷത വഹിച്ചു.