കടലിൽ കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി
1510825
Monday, February 3, 2025 10:32 PM IST
പള്ളുരുത്തി: കണ്ണമാലി പുത്തൻതോട് കടപ്പുറത്ത് കടലിൽ കുളിക്കാനിറങ്ങി കാണാതായ വിദ്യാർഥിയുടെ മൃതദേഹം കണ്ടെത്തി.
പള്ളുരുത്തി എസ്ഡിപിവൈ റോഡിൽ ചിത്തുപറന്പിൽ ഹർഷാദിന്റെ മകൻ ഷാഹിദി (14) ന്റെ മൃതദേഹമാണ് ഇന്നലെ രാവിലെ മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ കണ്ടെത്തിയത്.
ഞായറാഴ്ച വൈകിട്ട് ആറോടെയാണ് ഷാഹിദിനെ തിരയിൽപ്പെട്ട് കാണാതായത്. മരിച്ച ഷാഹിദ് പള്ളുരുത്തി എസ്ഡിപിവൈ സ്കൂളിൽ എട്ടാം ക്ലാസ് വിദ്യാർഥിയാണ്.
കബറടക്കം നടത്തി. ഫയർഫോഴ്സും പോലീസും ഫിഷറീസ് വകുപ്പിന്റെ ബോട്ടും ഞായറാഴ്ച വൈകിയും തെരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.