ട്രാഫിക് നിയമലംഘന കേസുകൾ ഒറ്റത്തവണയിൽ തീർപ്പാക്കാം
1510995
Tuesday, February 4, 2025 6:28 AM IST
കാക്കനാട്: ട്രാഫിക് നിയമലംഘന കേസുകൾ ഒറ്റത്തവണ തീർപ്പാക്കാൻ അവസരമൊരുക്കി മോട്ടോർവാഹന വകുപ്പും പോലീസും സംയുക്തമായി അദാലത്തുകൾ സംഘടിപ്പിക്കുന്നു.
എറണാകുളം ജില്ലയിലെ മോട്ടോർ വാഹന വകുപ്പിന്റെ ഓഫീസുകളിൽ ഇന്നു മുതൽ ആറു വരെ തീയതികളിൽ ഇ ചെലാൻ അദാലത്തിൽ കോടതി നടപടികളിലിരിക്കുന്ന കേസുകളിലും ഒറ്റത്തവണ അദാലത്തിൽ തീർപ്പുണ്ടാക്കാൻ അവസരമൊരുക്കുന്നു.
അദാലത്ത് നടക്കുന്ന സ്ഥലങ്ങൾ: റീജിയണൽ ട്രാൻസ്പോർട്ട് ഓഫീ ഓഫീസ്, എറണാകുളം, സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീ ഓഫീസ്, തൃപ്പൂണിത്തുറ, സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീ ഓഫീസ്, അങ്കമാലി, സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീ ഓഫീസ്, ആലുവ, സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീ ഓഫീസ്, നോർത്ത് പറവൂർ, സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീ ഓഫീസ്, മട്ടഞ്ചേരി.