മഞ്ഞിനിക്കര കാൽനട തീർഥയാത്ര ആരംഭിച്ചു
1511001
Tuesday, February 4, 2025 6:28 AM IST
നെടുമ്പാശേരി: അഞ്ച് ദിവസം നീണ്ടു നിൽക്കുന്ന മഞ്ഞിനിക്കര കാൽനട തീർഥയാത്ര ചെറിയ വപ്പാലശേരി മാർ ഇഗ്നാത്തിയോസ് പള്ളിയിൽ നിന്ന് ആരംഭിച്ചു.
ഏലിയാസ് മാർ അത്താനാസിയോസ് മെത്രാപ്പോലീത്ത ദീപശിഖയും പാത്രിയർക്ക പതാകയും കാൽനട തീർഥാടക സമിതി ഭാരവാഹികൾക്ക് കൈമാറി. തീർഥയാത്ര ഏഴിന് വൈകുന്നേരം പത്തനംത്തിട്ടയിലെ മഞ്ഞിനിക്കരയിൽ എത്തിചേരും. തീർഥാടക സംഘം ഭാരവാഹികളായ ടൈറ്റസ് വർഗീസ് കോറെപ്പിസ്കോപ്പ, വർഗീസ് അരീക്കൽ കോറെപ്പിസ്കോപ്പ, ഫാ. വിത്സൻ വർഗീസ് കൂരൻ, ഫാ. വർഗീസ് വി. അരീക്കൽ, ഷെവലിയാർ സി.വൈ. വർഗീസ്, എ.പി. ഏലിയാസ് എന്നിവരാണ് നേതൃത്വം നൽകുന്നത്.