കൗതുകമായി മൂന്ന് കാലുള്ള കോഴി
1510763
Monday, February 3, 2025 7:04 AM IST
വൈപ്പിൻ: മൂന്ന് കാലുകൾ ഉള്ളകോഴി എടവനക്കാട്ടുകാർക്ക് കൗതുകമായി. എടവനക്കാട് താണിയത്ത് ലൈനിൽ തച്ചുപറമ്പിൽ ബഷീറും (ബച്ചു) സഹോദരങ്ങളും നടത്തുന്ന ലസീസ് ഫുഡ്സിന്റെ പ്രൊസസിംഗ് സെന്ററിലെ നൂറിലേറെ കോഴികൾക്കിടയിലാണ് മൂന്നു കാലുമായി ഈ കോഴിയെ കണ്ടത്.