സിപിഎം-സിപിഐ സംഘട്ടനം ; ഒരാൾക്ക് പരിക്ക്
1510781
Monday, February 3, 2025 7:05 AM IST
വൈപ്പിൻ: വൈപ്പിനിൽ സിപിഎം-സിപിഐ സംഘട്ടനത്തിൽ ഒരാൾക്ക് പരിക്കേറ്റു. സിപിഐ എളങ്കുന്നപ്പുഴ ലോക്കൽ കമ്മിറ്റിയംഗം കെ.സി. ജിതേഷിനെ സിപിഎമ്മുകാർ സംഘം ചേർന്ന് ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ ഇയാളെ എറണാകുളം സ്പെഷലിസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ആക്രമിച്ചത് സിപിഎം ലോക്കൽ സെക്രട്ടറിയും സംഘവുമാണെന്നാണ് സിപിഐ വൈപ്പിൻ മണ്ഡലം കമ്മിറ്റിയുടെ ആരോപണം. ഇന്നലെ നടന്ന മാലിപ്പുറം മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘം തെരത്തെടുപ്പിൽ സിപിഎമ്മിനെ പരാജയപ്പെടുത്തി കോൺഗ്രസ്-സിപിഐ സഖ്യം മുഴുവൻ സീറ്റിലും വിജയിച്ചിരുന്നു.
ഇതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിനു പിന്നിലെന്നും പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും സിപിഐ വൈപ്പിൻ മണ്ഡലം സെക്രട്ടറി കെ.എൽ. ദിലീപ് കുമാർ ആവശ്യപ്പെട്ടു.