പൂർവ അധ്യാപക, വിദ്യാർഥി സംഗമം നടത്തി
1510983
Tuesday, February 4, 2025 6:28 AM IST
കോതമംഗലം : നെല്ലിമറ്റം സെന്റ് ജോസഫ് യുപി സ്കൂൾ പ്ലാറ്റിനം ജൂബിലിയോട് അനുബന്ധിച്ച് പൂർവ അധ്യാപക വിദ്യാർഥി സംഗമം നടത്തി. കവളങ്ങാട് പഞ്ചായത്ത് പ്രസിഡന്റും പൂർവ വിദ്യാർഥിയുമായ സിബി മാത്യു സമ്മേളനം ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. ജോർജ് കുരിശുമൂട്ടിൽ അധ്യക്ഷത വഹിച്ചു.
പൂർവ അധ്യാപക പ്രതിനിധി പി.സി. ജോയ്, പൂർവ വിദ്യാർഥി പ്രതിനിധികളായ ഫാ. ജോണ് ഇലഞ്ഞേടത്ത്, കെ.സി. മാത്യൂസ്, പ്രധാനാധ്യാപകൻ വിനു ജോർജ്, പൂർവ വിദ്യാർഥി പ്രതിനിധിയും അധ്യാപകനുമായ സണ്ണി നെടുന്പുറം എന്നിവർ പ്രസംഗിച്ചു. ചടങ്ങിൽ പൂർവ അധ്യാപകരെയും മെമന്റോ നൽകി ആദരിച്ചു. മുതിർന്ന പൂർവ വിദ്യാർഥികളെയും മെമന്റോ നൽകി ആദരിച്ചു. പൂർവ അധ്യാപക വിദ്യാർഥി പ്രതിനിധികളുടെ തെരഞ്ഞെടുപ്പും നടത്തി.