മിഹിറിന്റെ മരണം: കോണ്‍ഗ്രസ് പ്രതിഷേധ മാർച്ച് നടത്തി
1510993
Tuesday, February 4, 2025 6:28 AM IST
കോലഞ്ചേരി: റാഗിംഗിനെ തുടർന്ന് ആത്മഹത്യ ചെയ്ത തിരുവാണിയൂർ ഗ്ലോബൽ പബ്ലിക് സ്കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാർഥി മിഹിറിന്റെ മരണം സംബന്ധിച്ച് സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് തിരുവാണിയൂർ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെയും യൂത്ത് കോണ്‍ഗ്രസിന്റെയും നേതൃത്വത്തിൽ സ്കൂളിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
സ്കൂൾ കവാടത്തിൽ പോലീസ് പ്രതിഷേധ മാർച്ച് തടഞ്ഞത് സംഘർഷത്തിന് ഇടയാക്കി. തുടർന്ന് നടന്ന പ്രതിഷേധ യോഗം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി സുജിത് പോൾ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പ്രിൻസ് മാത്യു അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് പോൾസണ്‍ പീറ്റർ, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് ജയ്സിൽ ജബ്ബാർ, മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് ഗോപികൃഷ്ണൻ, നേതാക്കളായ എം.ഒ. സുനിൽ, ലിജോ മാളിയേക്കൽ, എസ്. സുജിത്ത്, ജോഷി സേവിയർ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് സ്കൂൾ മാനേജ്മെന്റുമായി നാലംഗ കോണ്‍ഗ്രസ് പ്രതിനിധി സംഘം ചർച്ച നടത്തി .