സിയാൽ കരാർ തൊഴിലാളികൾ എയർപോർട്ട് കവാടത്തിൽ സമരം തുടങ്ങി
1511000
Tuesday, February 4, 2025 6:28 AM IST
നെടുമ്പാശേരി: നിയമാനുസൃത ആനുകൂല്യങ്ങളിൽ വലിയ ക്രിത്രിമം കാണിച്ച് തൊഴിലാളികൾക്ക് ലഭ്യമാകേണ്ട കോടിക്കണക്കിന് രൂപ തട്ടിയെടുത്ത കരാർ കമ്പനികളെ കരിമ്പട്ടികയിൽപ്പെടുത്തി പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സിയാൽ എംപ്ലോയീസ് യൂണിയൻ സിഐടിയുവിന്റെ നേതൃത്വത്തിൽ സിയാൽ കരാർ തൊഴിലാളികൾ സമരം തുടങ്ങി.
ആദ്യദിന സമരം യൂണിയൻ പ്രസിഡന്റ് എൻ.സി. മോഹനൻ ഉദ്ഘാടനം ചെയ്തു. തുടർച്ചയായി നാല് ദിവസം നടത്തുന്ന ധർണ ഒരു സൂചന മാത്രമാണെന്നും അടിയന്തരമായി പ്രശ്ന പരിഹാരം ഉണ്ടായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നൽകുമെന്നും അദ്ദേഹം പറഞ്ഞു. സിഐടിയു ഏരിയ പ്രസിഡന്റ് തമ്പി പോൾ അധ്യക്ഷനായിരുന്നു.