മതനിരപേക്ഷത സംരക്ഷിക്കാൻ പൊതുഇടങ്ങൾ ശക്തിപ്പെടുത്തണം: മന്ത്രി പി. രാജീവ്
1510774
Monday, February 3, 2025 7:05 AM IST
ആലുവ: മതനിരപേക്ഷ മനസിനെ സംരക്ഷിക്കാൻ പൊതുഇടങ്ങൾ കൂടുതൽ ശക്തിപ്പെടുത്തണമെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. പടിഞ്ഞാറെ കടുങ്ങല്ലൂർ ഗവ. ഹൈസ്കൂൾ ശതാബ്ദി ആഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
എല്ലാ വിഭാഗക്കാർക്കും ഒന്നിച്ചിരിക്കാൻ ഇടമുണ്ടാകണമെന്നും അത്തരം കേന്ദ്രങ്ങൾ കൂടുതൽ ആരംഭിക്കണമെന്നുമാണ് സർക്കാരിന്റെ ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.
സ്കൂൾ, ലൈബ്രറി, ഗ്രൗണ്ട്, ഓപ്പൺ ജിം എന്നിവയെല്ലാം പൊതുഇടങ്ങളായതിനാലാണ് ഈ മേഖലകളിലെല്ലാം സർക്കാർ കൂടുതൽ ഫണ്ട് അനുവദിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ അധ്യക്ഷനായിരുന്നു. എഴുത്തുകാരായ സേതു, സുഭാഷ് ചന്ദ്രൻ എന്നിവരെ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ തോമസ്, ജില്ലാ പഞ്ചായത്തംഗം കെ.വി. രവീന്ദ്രൻ, പ്രധാനാധ്യാപിക കെ.കെ. ജയന്തി എന്നിവർ സംസാരിച്ചു.