നിർമല കോളജ് വിദ്യാർഥികൾ സ്നേഹവീട് സന്ദർശിച്ചു
1510989
Tuesday, February 4, 2025 6:28 AM IST
മൂവാറ്റുപുഴ: നിർമല കോളജ് കൊമേഴ്സ് സെൽഫ് ഫിനാൻസിംഗ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ സ്നേഹസ്പർശം പദ്ധതിയുടെ ഭാഗമായി മടക്കത്താനം അസീസി സ്നേഹവീട് സന്ദർശിച്ചു. സന്ദർശനത്തിൽ സ്നേഹവീട്ടിലേക്ക് ആവശ്യമായ ഭക്ഷ്യധാന്യങ്ങൾ കോളജ് കൈമാറി.
കാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്നതിന്റെ ഭാഗമായി രണ്ട് വർഷം മുൻപാണ് സ്നേഹസപർശം പദ്ധതിക്ക് തുടക്കമിട്ടത്. വിദ്യാർഥികളുടെ ഉന്നമനവും ശരിയായ വളർച്ചയും ലക്ഷ്യമിട്ടായിരുന്നു സ്നേഹസ്പർശം പദ്ധതി ആരംഭിച്ചത്. വിദ്യാർഥികൾക്കാവശ്യമായ പഠനോപകരണങ്ങൾ, ഡയാലിസിസ് രോഗികൾക്കുള്ള സൗജന്യ ചികിത്സ തുടങ്ങി നിരവധി പ്രവർത്തനങ്ങളാണ് സ്നേഹസ്പർശത്തിലൂടെ നടത്തിയിട്ടുള്ളത്.
സന്ദർശനത്തിനോടനുബന്ധിച്ച് സ്നേഹവീട്ടിൽ വിദ്യാർഥികൾ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. കോളജ് ബർസാർ ഫാ. പോൾ കളത്തൂർ, കോളജ് സെൽഫ് ഫിനാൻസിംഗ് ഡയറക്ടർ പ്രഫ. സജി ജോസഫ്, കൊമേഴ്സ് സെൽഫ് മേധാവി ലിസി പോൾ, അധ്യാപകരായ എം.ടി. അബിത, സ്വപ്ന ഷാജി, ആൻമരിയ ജോർജ്, ഹർഷാ ഹരിദാസ് എന്നിവർ സ്നേഹവീട് സന്ദർശനത്തിന് നേതൃത്വം നൽകി.