അജ്ഞാതൻ ട്രെയിൻതട്ടി മരിച്ചനിലയിൽ
1510823
Monday, February 3, 2025 10:32 PM IST
നെടുന്പാശേരി: ചെങ്ങമനാട് പുറയാർ ഭാഗത്തെ റെയിൽ പാളത്തിനു സമീപം ട്രെയിൻ തട്ടി മരിച്ചനിലയിൽ അജ്ഞാതന്റെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ വെള്ളിയാഴ്ച രാവിലെയാണ് ഏകദേശം 60 വയസ് പ്രായം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്.
തലയ്ക്കും കാലിനും പരിക്കേറ്റ നിലയിലായിരുന്നു മൃതദേഹം. ചന്ദന കളർ ടീഷർട്ടും കുങ്കുമ കളർ നിക്കറുമാണ് വേഷം. വലുത് കാൽമുട്ടിന് താഴെ വെളുത്ത മുറിവുണങ്ങിയപാടും അടിവയറിനു താഴെ കറുത്ത മറുകുമുണ്ട്.
വിവരങ്ങൾക്ക് നെടുന്പാശേരി പോലീസ് സ്റ്റേഷനിലെ 0484 2610611 എന്ന ഫോണ് നന്പറിൽ ബന്ധപ്പെടുക.