മാലിന്യം തള്ളിയവരില്‍ നിന്ന് ഈടാക്കിയത് 1.37 കോടി
1510780
Monday, February 3, 2025 7:05 AM IST
കൊച്ചി: മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതിനായി കോര്പറേഷന് ഹെല്‍ത്ത് വിഭാഗം രാത്രികാലങ്ങളിലടക്കം നടത്തിയ സ്പെഷല്‍ ഡ്രൈവ് വഴി പിഴ ഈടാക്കിയത് 1.37 കോടി രൂപ. 2022 മാര്‍ച്ച് രണ്ടിലെ ബ്രഹ്മപുരത്തെ തീപിടുത്തത്തിന് ശേഷമാണ് നഗരത്തില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ കോർപറേഷൻ നടപടി ആരംഭിച്ചത്.
മാലിന്യം വലിച്ചെറിയുന്നവരില്‍ നിന്ന് 10,000 രൂപയും കക്കൂസ് മാലിന്യം ജലാശയങ്ങളില്‍ തള്ളുന്നവരില്‍നിന്ന് 25,000 മുതല്‍ 50,000 രൂപ വരെയുമാണ് പിഴ. നഗരത്തിലെ കക്കൂസ് മാലിന്യം കോണ്ടുപോകുന്ന വാഹനങ്ങളില്‍ ജിപിഎസ് സൗകര്യമുണ്ട്. ജിപിഎസ് ഓഫാക്കുന്നവര്ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ജിപിഎസ് ഓഫ് ചെയ്ത 13 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു.
നഗരത്തിലെ ജൈവ, അജൈവ മാലിന്യങ്ങള്‍ കോര്പറേഷന് കൃത്യമായി ശേഖരിക്കുന്നുണ്ടെങ്കിലും രാത്രികാലങ്ങളില്‍ ആരും അറിയാതെ വാഹനങ്ങളിലെത്തി മാലിന്യംതള്ളുന്നത് തുടരുന്നു.
നടപ്പാതകളിലും കാനകളിലും കനാലുകളിലും മാലിന്യംതള്ളുന്നത് കണ്ടെത്തുന്നതിനായി കാമറകള്‍ സ്ഥാപിക്കുമെന്നും ഇവിടങ്ങളില്‍ സൗന്ദര്യവത്കരണം നടത്താന്‍ ആലോചനയുണ്ടെന്ന് കോര്പറേഷന് അധികൃതര്‍ അറിയിച്ചു.