വിളംബര ജാഥ സംഘടിപ്പിച്ചു
1510985
Tuesday, February 4, 2025 6:28 AM IST
മൂവാറ്റുപുഴ: കിഴക്കേക്കര ധ്വനി പബ്ലിക് ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ രണ്ടാമത് വാർഷികാഘോഷ പരിപാടികളുടെ പ്രചരണാർഥം വിളംബര ജാഥ സംഘടിപ്പിച്ചു. ലൈബ്രറി പരിസരത്തുനിന്നും ആരംഭിച്ച ജാഥ വാർഡംഗം ശ്രീനി വേണു ഫ്ളാഗ്ഓഫ് ചെയ്തു. ലൈബ്രറി സെക്രട്ടറി തിലക് രാജ്, പ്രസിഡന്റ് മിനിമോൾ രാജീവ്, എക്സിക്യൂട്ടീവ് കമ്മിറ്റിയംഗങ്ങളായ വി.കെ. ബിജു, വി.ജി. വേണു, എം.ടി. രാജീവ് എന്നിവർ നേതൃത്വം നൽകി.
ബാലവേദിയിലെയും, വനിതാവേദിയിലെയും അംഗങ്ങൾ ബഹുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. 22നും 23നും വാർഷികാഘോഷം നടക്കും. വാർഷികത്തിന്റെ ഭാഗമായി വനിതാസംഗമം, കൈകൊട്ടിക്കളി മത്സരം, നാടകം, സംസ്കാരിക സമ്മേളനം, കവിതാ രചനാമത്സരം, കുട്ടികൾക്കായുള്ള വിവിധകായികമത്സരങ്ങൾ, ആലപ്പുഴ ബ്ലൂഡയമണ്ട്സിന്റെ ഗാനമേള എന്നിവയുമുണ്ടായിരിക്കും.