ഭൂതത്താൻകെട്ട് ടൂറിസ്റ്റ് കേന്ദ്രത്തിൽ ഉല്ലാസബോട്ട് സവാരി ആരംഭിക്കണം
1510992
Tuesday, February 4, 2025 6:28 AM IST
കോതമംഗലം : ഭൂതത്താൻകെട്ട് ടൂറിസ്റ്റ് കേന്ദ്രത്തിൽ ഉല്ലാസബോട്ട് സവാരി ആരംഭിക്കാത്തത് സന്ദർശകരെ നിരാശരാക്കുന്നു. സന്ദർശകരെ പ്രധാനമായും ആകർഷിച്ചിരുന്നത് പെരിയാറിലൂടെയുള്ള ബോട്ട് സവാരിയാണ്.
സീസണ് ആരംഭിച്ച് ആഴ്ചകൾ കഴിഞ്ഞപ്പോഴും ബോട്ടുകൾ കരയിൽ തന്നെയാണ്. ബോട്ട് സവാരി ഇല്ലാത്തതിനാൽ കെഎസ്ആർടിസിയുടെ ജംഗിൾ സഫാരിയുടെ റൂട്ടിൽ നിന്ന് ഭൂതത്താൻകെട്ടിനെ ഒഴിവാക്കിയിരിക്കുകയാണ്.
ഭൂതത്താൻകെട്ട് ടൂറിസ്റ്റ് കേന്ദ്രത്തിന്റെ നടത്തിപ്പ് ചുമതല ഇപ്പോൾ സ്വകാര്യ കന്പനിക്ക് നൽകിയിരിക്കുകയാണ്. ഈ കന്പനിയുടെ അനുമതിയോടെ മാത്രമെ ഇനി ബോട്ട് സവാരി അനുവദിക്കുകയുള്ളു. ബോട്ടിന്റെ ഉടമകളും കന്പനിയുമായി ഇതുവരെ ചർച്ചകളൊന്നും നടന്നിട്ടില്ല. ചെറുതും വലുതുമായ 10 ബോട്ടുകളാണ് ഇവിടെയുള്ളത്. ഉടമകളും ജീവനക്കാരും സീസണ് ആരംഭിച്ചിട്ടും സവാരി ആരംഭിക്കാനാവാത്തതിനാൽ വരുമാന നഷ്ടം അനുഭവിക്കുകയാണ്.