കടന്നൽക്കുത്തേറ്റ് വയോധികൻ മരിച്ചു
1510824
Monday, February 3, 2025 10:32 PM IST
വാഴക്കുളം: കടന്നൽക്കുത്തേറ്റ് ചികിത്സയിലിരുന്ന വയോധികൻ മരിച്ചു. ഏനാനല്ലൂർ മോളത്ത് കുര്യൻ വർക്കി (71) ആണ് മരിച്ചത്.
ഞായറാഴ്ച രാവിലെ പുരയിടത്തിൽ പശുവിനെ പുല്ലു തീറ്റുന്നതിനിടയിൽ കടന്നലുകൾ കൂട്ടമായി ആക്രമിക്കുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും രാത്രിയോടെ മരിച്ചു. സംസ്കാരം ഇന്നു 3.30 ന് ബെസ്ലഹം തിരുക്കുടുംബ ദേവാലയത്തിൽ.
ഭാര്യ: ചിന്നമ്മ വെണ്മണി വേങ്ങൂരാൻ കുടുംബാംഗം. മക്കൾ: നീനു, നിബു. മരുമക്കൾ: ബൈജു മാന്തോട്ടത്തിൽ കല്ലൂർക്കാട്, നിമിത ചിറക്കൽ മണക്കാട്.