മത്സ്യത്തൊഴിലാളി സംഘം തെരഞ്ഞെടുപ്പ്: സിപിഐ-കോൺ. സഖ്യം തൂത്തുവാരി
1510770
Monday, February 3, 2025 7:04 AM IST
വൈപ്പിൻ : മാലിപ്പുറം മത്സ്യത്തൊഴിലാളി ക്ഷേമ സഹകരണ സംഘം തെരഞ്ഞെടുപ്പിൽ സിപിഐ-കോൺഗ്രസ് സഖ്യത്തിനു മുഴുവൻ സീറ്റിലും വിജയം. പി.ജെ. അംബ്രോസ് , എം.എസ്. ഭാസി , വി.ജെ. മൻസൂർ, പി.എ. റഷീദ് , എ.എസ്. ഷനു, റിനി വിൻസെന്റ് , ശ്രീദേവി രാജു , പി.ജെ. കുശൻ തുടങ്ങിയവരാണ് വിജയിച്ചത് നീതു ഷിജു എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു
എൽഡിഎഫ് ഭരിച്ചിരുന്ന ഇവിടെ സിപിഎമ്മും സിപിഐയും തമ്മിലുള്ള ചേരിപ്പോരിനെ തുടർന്ന് സിപിഎം തനിയെ മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. തുടർന്നാണ് ഇക്കുറി സിപിഐ കോൺഗ്രസുമായി സഖ്യമുണ്ടാക്കിയത്. നിലവിൽ എളങ്കുന്നപ്പുഴ, ഞാറക്കൽ മേഖലകളിലെ ഭൂരിഭാഗം സഹകരണ സംഘങ്ങളിലും സിപിഎമ്മിനെ തറപറ്റിച്ച് സിപിഐ-കോൺഗ്രസ് കൂട്ടുകെട്ട് ജൈത്ര യാത്ര തുടരുകയാണ്.