കാഴ്ചയില്ലാത്ത വനിതകൾക്ക് കേരള ബാങ്കിന്റെ കൈത്താങ്ങ്
1510761
Monday, February 3, 2025 7:04 AM IST
മൂവാറ്റുപുഴ: പോത്താനിക്കാട് വൊക്കേഷനൽ ട്രെയിംനിംഗ് കം പ്രൊഡക്ഷൻ സെന്ററിലെ വനിതാ തൊഴിൽ പരിശീലന കേന്ദ്രത്തിലെ കാഴ്ചയില്ലാത്ത വനികൾക്ക് കേരള ബാങ്കിന്റെ കൈത്താങ്ങ്.
ട്രെയിനിംഗ് സെന്ററിലെ കാഴ്ചയില്ലാത്ത വനിതകളെ ജീവിതം മുന്നോട്ട്കൊണ്ടുപോവാൻ പ്രാപ്തരാക്കുന്നതിനായി രണ്ട് ലക്ഷം രൂപയും അഞ്ച് കമ്പ്യൂട്ടറുകളുമാണ് കേരള ഫഡറേഷൻ ഓഫ് ദ ബ്ലൈൻഡ് എന്ന സംഘടനയുമായി ചേർന്ന് കേരള ബാങ്ക് കൈമാറുന്നത്.
ചൊവ്വാഴ്ചരാവിലെ 10ന് പോത്താനിക്കാട് ട്രെയിനിംഗ് സെന്ററിൽ നടക്കുന്ന ചടങ്ങിൽ കാരുണ്യ സേവന രംഗത്ത് ഏഷ്യ ബുക്ക് ഓഫ് റിക്കാർഡ്സിൽ ഇടംപിടിച്ച കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയറിന്റെ ജില്ലാ പ്രസിഡന്റ് സി.എൻ. മോഹനൻ രണ്ട് ലക്ഷം രൂപയുടെ ചെക്കും കമ്പ്യൂട്ടറും ട്രെയിനിംഗ് സെന്ററിന് കൈമാറും. കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ അധ്യക്ഷത വഹിക്കും.