കാർ തലകീഴായി മറിഞ്ഞു
1510783
Monday, February 3, 2025 7:05 AM IST
മരട്: കുണ്ടന്നൂർ മേൽപ്പാലത്തിൽ കാർ തലകീഴായി മറിഞ്ഞു. ഇന്നലെ പുലർച്ചെ 1.30ഓടെയായിരുന്നു അപകടം. വൈറ്റില ഭാഗത്തു നിന്ന് വരികയായിരുന്ന കാർ കുണ്ടന്നൂർ മേൽപ്പാലം കയറുന്നിതിനിടെ പാലത്തിലെ കട്ടിംഗിൽ കയറി നിയന്ത്രണംവിട്ട് മീഡിയൻ മറികടന്ന് എതിർദിശയിലെ ട്രാക്കിലേക്ക് മറിയുകയായിരുന്നു. കാർ യാത്രികർക്ക് നിസാര പരിക്കേറ്റു. തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്.
രണ്ടു കുട്ടികൾ ഉൾപ്പെടെ നാലു പേരാണ് കാറിലുണ്ടായിരുന്നത്. ഇവർ സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. പാലത്തിന്റെ കട്ടിംഗ് അറിയാതെ വരുന്ന വാഹനങ്ങളാണ് അപകടത്തിൽപ്പെടുന്നത്.