ക്ഷീരമേഖലാ അവാർഡ് തൃപ്പൂണിത്തുറ നഗരസഭയ്ക്ക്
1510772
Monday, February 3, 2025 7:05 AM IST
തൃപ്പൂണിത്തുറ: ക്ഷീരമേഖലയുമായി ബന്ധപ്പെട്ട് 2023-24 സാമ്പത്തിക വർഷത്തിൽ ഏറ്റവും കൂടുതൽ ഫണ്ട് വകയിരുത്തുകയും ചെലവഴിക്കുകയും ചെയ്ത മുനിസിപ്പാലിറ്റിക്കുള്ള അവാർഡ് തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റിക്ക് ലഭിച്ചു.
ജില്ലാ ക്ഷീര സംഗമത്തോടനുബന്ധിച്ച് തിരുമാറാടി ഗവ. വൊക്കേഷണല്‍ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങില്‍ ക്ഷീരവികസന മന്ത്രി ജെ. ചിഞ്ചുറാണിയിൽനിന്നു മുനിസിപ്പൽ ചെയർപേഴ്സൺ രമ സന്തോഷും വികസനകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ ജയ പരമേശ്വരനും ചേർന്ന് അവാർഡ് ഏറ്റുവാങ്ങി.
കൗണ്‍സിലർമാരായ ജിഷ ഷാജികുമാർ, കെ.ആർ. രതി , സാവിത്രി നരസിംഹറാവു എന്നിവർ പങ്കെടുത്തു. തൃപ്പൂണിത്തുറ നഗരസഭ കഴിഞ്ഞ സാമ്പത്തിക വർഷം 22 ലക്ഷം രൂപയാണ് ഈ മേഖലയിൽ ചെലവഴിച്ചത്.