ശിവരാത്രി: പാഴൂർ മണപ്പുറം ശുചീകരിച്ചു തുടങ്ങി
1510767
Monday, February 3, 2025 7:04 AM IST
പിറവം: പാഴൂർ പെരുംതൃക്കോവിൽ മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി ചടങ്ങുകൾക്ക് മുന്നോടിയായി മണപ്പുറത്തെ ശുചീകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. 26നാണ് മഹാശിവരാത്രി. ക്ഷേത്രത്തിന് മുന്നിൽ പുഴയിൽ വെള്ളത്താൽ ചുറ്റപ്പെട്ട മണപ്പുറത്തെ പുല്ലും പായലും വള്ളിപ്പടർപ്പുകളും പുഴയിലൂടെ ഒഴുകിയെത്തുന്ന മാലിന്യങ്ങളും അടിഞ്ഞുകൂടി വൃത്തിഹീനമായ നിലയിലാണ്.
ക്ഷേത്രത്തിലെത്തുന്ന ആയിരക്കണക്കിന് ഭക്തരുടെ സൗകര്യം കണക്കിലെടുത്താണ് നഗരസഭാ ശുചീകരണ വിഭാഗം ജീവനക്കാരുടെയും തൊഴിലുറപ്പ് തൊഴിലാളികളുടെയും സേവനം പ്രയോജനപ്പെടുത്തി ശുചീകരണം പ്രവർത്തന ആരംഭിച്ചത്.
ശുചീകരണ പ്രവർത്തിയുടെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ജൂലി സാബു നിർവഹിച്ചു. വൈസ് ചെയർമാൻ കെ.പി. സലിം അധ്യക്ഷത വഹിച്ചു.