ബസിന് പിന്നിൽ ഓട്ടോ ഇടിച്ചു: ഡ്രൈവർക്ക് പരിക്ക്
1510998
Tuesday, February 4, 2025 6:28 AM IST
ആലുവ: ബസിന് പിന്നിൽ നിയന്ത്രണംവിട്ട് ഇടിച്ച ഓട്ടോയിൽ ഡ്രൈവർ ഏറെ നേരം കുടുങ്ങി. ആലുവ സ്വദേശി വിനോദാണ് (48) കുടുങ്ങിയത്. അഗ്നിരക്ഷാസേന എത്തി ഓട്ടോയുടെ ഒരു ഭാഗം മുറിച്ച് മാറ്റിയാണ് വിനോദിനെ പുറത്തെടുത്ത്. തുടർന്ന് സ്വകാര്യാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഓട്ടോയുടെ മുൻവശം പൂർണമായി തകർന്നു. ആലുവ മുഖ്യ തപാലാഫീസിനു സമീപം വൈകിട്ടായിരുന്നു അപകടം.