എൽഡിഎഫ് തെരഞ്ഞെടുപ്പ് കണ്വൻഷൻ തുടങ്ങി
1510988
Tuesday, February 4, 2025 6:28 AM IST
മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്ത് പത്താം വാർഡിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി സീന വർഗീസിന്റെ തെരഞ്ഞെടുപ്പ് കണ്വൻഷൻ സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം പി.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു.
എം.വി. സുഭാഷ് അധ്യക്ഷ വഹിച്ചു. എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുണ്‍, സ്ഥാനാർഥി സീന വർഗീസ്, പഞ്ചായത്ത് പ്രസിഡന്റ് പി.എം. അസീസ്, വൈസ് പ്രസിഡന്റ് വിജി പ്രഭാകരൻ, എൽഡിഎഫ് നേതാക്കളായ എം.ആർ. പ്രഭാകരൻ, കെ.എ. നവാസ്, അലി മേപ്പാട്ട്, വിൻസൻ ഇല്ലിക്കൽ, ഒ.കെ. മുഹമ്മദ്, പി.വി. ജോയി, കെ.കെ. സുമേഷ്, പി.എ. മൈതീൻ എന്നിവർ പ്രസംഗിച്ചു. തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായി എം.വി. സുഭാഷ് (പ്രസിഡന്റ്), കെ.കെ. സുമേഷ് (സെക്രട്ടറി) എന്നിവരടങ്ങുന്ന കമ്മറ്റിയെ തെരഞ്ഞെടുത്തു.