പാളം മുറിച്ചുകടക്കവെ ട്രെയിൻതട്ടി മരിച്ചു
1510779
Monday, February 3, 2025 7:05 AM IST
ആലുവ: പാളം മുറിച്ചുകടക്കവെ ട്രെയിൻ തട്ടി മരിച്ചു. ഏലൂക്കര മഠത്തിൽ ശശിധരൻ നായരുടെ (ആനന്ദൻ പിള്ള) മകൻ വിനോദാണ് (48) മരിച്ചത്.
ഇന്നലെ രാവിലെ 10.30ഓടെ തായിക്കാട്ടുകര മാന്ത്രയ്ക്കൽ ക്ഷേത്രത്തിന് സമീപമായിരുന്നു അപകടം. ഏലൂക്കരയിൽ ചുമട്ടു തൊഴിലാളിയായ വിനോദ് ആഴ്ചയിലൊരിക്കൽ പാലക്കാട് നിന്നു പച്ചക്കറി കൊണ്ടുവരുന്ന വാഹനത്തിൽ ക്ലീനർ ആയും പോകാറുണ്ട്. ഇന്നലെ പച്ചക്കറി വാഹനത്തിൽ പോയ ശേഷം വീട്ടിലേക്ക് വരാൻ പാളം മുറിച്ചുകടക്കുന്നതിനിടെ ട്രെയിൻ തട്ടുകയായിരുന്നെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
ഇന്ന് ആലുവ ജില്ലാ ആശുപത്രിയിൽ പോസ്റ്റ്മാർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. സംസ്കാരം ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: മിനി. മക്കൾ: അഭിനവ്, അഭിനയ.