കൊ​ച്ചി: ലോ​ക ത​ണ്ണീ​ര്‍​ത്ത​ട സം​ര​ക്ഷ​ണ​ദി​ന​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് അ​പ്പോ​ളോ ട​യേ​ഴ്‌​സ് ജീ​വ​ന​ക്കാ​രും മാ​ല്യ​ങ്ക​ര എ​സ്എ​ന്‍​എം കോ​ള​ജി​ലെ എ​ന്‍​എ​സ്എ​സ് വോ​ളി​ന്‍റി​യേ​ഴ്‌​സും ചേ​ര്‍​ന്ന് മാ​ലി​പ്പു​റം ക​ണ്ട​ല്‍​പാ​ര്‍​ക്ക് പ​രി​സ​ര​ത്ത് ക​ണ്ട​ല്‍​ത്തൈ​ക​ള്‍ ന​ട്ടു. ഒ​പ്പം, കൊ​ച്ചി​ന്‍ കോ​ള​ജി​ലെ 200 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി അ​വ​ബോ​ധ​വ​ര്‍​ധ​ന ശി​ല്പ​ശാ​ല​യും സം​ഘ​ടി​പ്പി​ച്ചു.

1971ല്‍ ​സ്ഥാ​പി​ത​മാ​യ റാം​സ​ര്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ സ്മ​ര​ണാ​ര്‍​ഥം ആ​ച​രി​ക്കു​ന്ന ലോ​ക ത​ണ്ണീ​ര്‍​ത്ത​ട സം​ര​ക്ഷ​ണ​ദി​ന​ത്തി​ലൂ​ടെ ജൈ​വ​വൈ​വി​ധ്യ സം​ര​ക്ഷ​ണ​ത്തി​ന് ക​ണ്ട​ല്‍ കാ​ടു​ക​ള്‍​ക്ക് പ​രി​സ്ഥി​തി​യി​ലു​ള്ള അ​നി​വാ​ര്യ​മാ​യ പ​ങ്കി​നെ​ക്കു​റി​ച്ച് സ​മൂ​ഹ​ത്തി​ല്‍ അ​വ​ബോ​ധം വ​ള​ര്‍​ത്തു​ക​യാ​യി​രു​ന്നു ല​ക്ഷ്യം.

പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തെ​ക്കു​റി​ച്ചു​ള്ള ശി​ല്പ​ശാ​ല​ക​ളും വൃ​ക്ഷ​ത്തൈ ന​ട്ടു​പി​ടി​പ്പി​ക്ക​ല്‍ പ​ദ്ധ​തി​ക​ളും വ​ള​രെ പ്ര​ധാ​ന്യ​മു​ള്ള​വ​യാ​ണെ​ന്ന് പ്രീ​മി​യ​ര്‍ ട​യേ​ഴ്‌​സ് ലി​മി​റ്റ​ഡി​ന്‍റെ ഇ​ന്‍​ഡി​പെ​ന്‍​ഡ​ന്‍റ് ഡ​യ​റ​ക്ട​ര്‍ സോ​ണാ​ലി സെ​ന്‍ ചൂ​ണ്ടി​ക്കാ​ട്ടി. ശി​ല്പ​ശാ​ല​യി​ല്‍ അ​പ്പോ​ളോ ട​യേ​ഴ്‌​സി​ന്‍റെ കേ​ര​ള യൂ​ണി​റ്റ് ഹെ​ഡ് ജോ​ര്‍​ജ് ഉ​മ്മ​ന്‍, സ​സ്‌​റ്റൈ​ന​ബി​ലി​റ്റി ആ​ന്‍​ഡ് സി​എ​സ്ആ​ര്‍ ത​ല​വ​ന്‍ രി​നി​കാ ഗ്രോ​വ​ര്‍, മ​ത്സ്യ​ഫെ​ഡ് ബോ​ര്‍​ഡ് അം​ഗ​ങ്ങ​ള്‍ എ​ന്നി​വ​രു​ള്‍​പ്പെ​ടെ നി​ര​വ​ധി​പേ​ര്‍ പ​ങ്കെ​ടു​ത്തു.