മൂ​വാ​റ്റു​പു​ഴ: കോ​ത​മം​ഗ​ലം, മൂ​വാ​റ്റു​പു​ഴ ബൈ​പ്പാ​സ് പ​ദ്ധ​തി​ക​ളു​ടെ അ​നി​ശ്ചി​ത​ത്വം അ​വ​സാ​നി​പ്പി​ച്ച് പ​ദ്ധ​തി യാ​ഥാ​ർ​ഥ്യ​മാ​ക്ക​ണ​മെ​ന്ന് ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി ക​ഴി​ഞ്ഞ വ​ർ​ഷം അ​നു​മ​തി ന​ൽ​കി​യ ബൈ​പ്പാ​സ് പ​ദ്ധ​തി​ക​ളു​ടെ സ്ഥ​ല​മെ​ടു​പ്പ് ന​ട​പ​ടി​ക​ൾ ഉ​ട​ൻ ആ​രം​ഭി​ക്ക​ണ​മെ​ന്നും എം​പി ആ​വ​ശ്യ​പ്പെ​ട്ടു.

2023 ഡി​സം​ബ​റി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തി​യ 3എ ​വി​ജ്ഞാ​പ​നം 2024 ഡി​സം​ബ​റി​ൽ അ​വ​സാ​നി​ച്ചു. ക​ഴി​ഞ്ഞ സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ത​ന്നെ സ​മ​യ​ബ​ന്ധി​ത​മാ​യി ത്രീഡി വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ച് സ്ഥ​ലം ഏ​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്ക​ണ​മെ​ന്ന​താ​യി​രു​ന്നു കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ല​പാ​ട്. എ​ന്നാ​ൽ കൃ​ത്യ​സ​മ​യ​ത്ത് എ​ൽ​എ തു​ക ക​ണ​ക്കാ​ക്കി ന​ൽ​കാ​നോ സ​മ​യ​ബ​ന്ധി​ത​മാ​യി ത്രി​ഡി വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ക്കാ​നോ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന് സാ​ധി​ച്ചി​ല്ലെ​ന്ന് എം​പി കു​റ്റ​പ്പെ​ടു​ത്തി.

ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​നാ​യി 385 കോ​ടി​യാ​ണ് പു​ന​ർ നി​ശ്ച​യി​ച്ചി​രി​ക്കു​ന്ന​ത്. നേ​ര​ത്തെ 575 കോ​ടി ക​ണ​ക്കാ​ക്കി ന​ൽ​കി​യ​ത് ദേ​ശി​യ​പാ​ത അ​ഥോ​റി​റ്റി അം​ഗീ​ക​രി​ച്ചി​രു​ന്നി​ല്ല. അ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ വ​രു​ത്തി​യ വീ​ഴ്ച്ച​യ്ക്ക് വ​ലി​യ വി​ല കൊ​ടു​ക്കേ​ണ്ടി​വ​ന്നി​രി​ക്കു​ക​യാ​ണ്.

ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് 385 കോ​ടി​യി​ൽ അ​ധി​ക​മാ​യി വ​ന്നാ​ൽ അ​ത് സം​സ്ഥാ​നം വ​ഹി​ക്ക​ണ​മെ​ന്ന ദേ​ശി​യ​പാ​ത അ​ഥോ​റി​റ്റി ചെ​യ​ർ​മാ​ൻ ചി​ഫ് സെ​ക്ര​ട്ട​റി​ക്ക് അ​യ​ച്ച ക​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. ചീ​ഫ് സെ​ക്ര​ട്ട​റി സം​സ്ഥാ​ന​ത്തി​ന് അ​ത് സാ​ധ്യ​മ​ല്ല​യെ​ന്ന് മ​റു​പ​ടി ന​ൽ​കി. തു​ട​ർ​ന്ന് ഡ​ൽ​ഹി​യി​ൽ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ൾ​പ്പെ​ടെ പ​ങ്കെ​ടു​ത്ത ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലും ഇ​തേ നി​ല​പാ​ട് ആ​വ​ർ​ത്തി​ച്ചു.

കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത മ​ന്ത്രി നി​തി​ൻ ഗ​ഡ്ക​രി സാ​ധ്യ​മാ​കു​ന്ന എ​ല്ലാ നി​ല​യി​ലും ഭൂ​മി ഏ​റ്റെ​ടു​ക്ക​ൽ തു​ക കു​റ​യ്ക്കാ​ൻ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ക​യാ​ണ്. ഇ​തി​നു പ​രി​ഹാ​ര​മാ​യി എ​ലി​വേ​റ്റ​ഡ് പാ​ത ഉ​ൾ​പ്പെ​ടെ പ​രി​ഗ​ണി​ച്ച് നി​ർ​മാ​ണം വേ​ഗ​ത്തി​ലാ​ക്കാ​നാ​ണ് കേ​ന്ദ്ര മ​ന്ത്രി നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്.

നി​ല​വി​ൽ 3എ ​വി​ജ്ഞാ​പ​നം റ​ദ്ദാ​യി. നേ​ര​ത്തെ നി​ശ്ചി​യി​ക്ക​പ്പെ​ട്ട അ​ലൈ​ൻ​മെ​ന്‍റി​ൽ ത​ന്നെ ര​ണ്ട് സ​ർ​ക്കാ​രു​ക​ളും യോ​ജി​ച്ച് പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന് ക​ത്ത് ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും ഡീ​ൻ കു​ര്യാ​ക്കോ​സ് എം​പി പ​റ​ഞ്ഞു.