കരിങ്ങാച്ചിറ കാർണിവൽ
1496815
Monday, January 20, 2025 5:32 AM IST
തൃപ്പൂണിത്തുറ: കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ സുറിയാനി കത്തീഡ്രലിൽ കുടുബയൂണിറ്റുകളുടെ നേതൃത്വത്തിൽ നടന്ന കരിങ്ങാച്ചിറ കാർണിവൽ 2025 അനൂപ് ജേക്കബ് എംഎൽഎ ഉദ്ഘാടനം ചെയ്തു.
നഗരസഭാ ചെയർപേഴ്സൺ രമാ സന്തോഷ്, ഫാ. റിജോ ജോർജ്, ഫാ. ടിജോ മർക്കോസ്, ഫാ.ബേസിൽ ഷാജു, വാർഡ് മെമ്പർ റോയി തിരുവാങ്കുളം, ട്രസ്റ്റിമാരായ എം.വി. പീറ്റർ, വി.പി. സാബു തുടങ്ങിയവർ പ്രസംഗിച്ചു. വൈകിട്ട് നടന്ന മെഗാ മാർഗം കളിയോടെ കാർണിവൽ സമാപിച്ചു.