തട്ടാംപടിയിൽ നിയന്ത്രണംവിട്ട കാർ മറ്റൊരു കാറിൽ ഇടിച്ചു കയറി
1496812
Monday, January 20, 2025 5:29 AM IST
കരുമാലൂർ: ആലുവ-പറവൂർ കെഎസ്ആർടിസി റോഡിൽ തട്ടാംപടിയിൽ നിയന്ത്രണംവിട്ട കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന മറ്റൊരു കാറിൽ ഇടിച്ച് അപകടം.
ആലുവ-പറവൂർ റോഡിൽ തട്ടാംപടി യുണിയൻ ബാങ്കിനു മുന്നിലാണ് ഇന്നലെ ഉച്ചയോടെ അപകടം നടന്നത്. തമിഴ്നാട് സ്വദേശികൾ സഞ്ചരിച്ച കാറാണ് ആലുവയിൽ നിന്നു പറവൂർ ഭാഗത്തേക്കു പോകുന്നതിനിടെ നിയന്ത്രണം വിട്ടു മറ്റൊരു കാറിൽ വന്നിടിച്ചത്. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകാരണമെന്നു പറയുന്നു.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം തകർന്നു. അപകടത്തിൽ വാഹനത്തിലുണ്ടായർ നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു.
ഈ ഭാഗത്തു റോഡിനു വീതി കുറവായതിനാലും ഇടുങ്ങിയ ഈ ഭാഗത്തേക്കു ബസ് കാത്തിരിപ്പുകേന്ദ്രം മാറ്റി സ്ഥാപിച്ചതിനു ശേഷവും അടിക്കടി വാഹനാപകടങ്ങൾ സംഭവിക്കാറുള്ളതായി നാട്ടുകാർ പറഞ്ഞു.