തിരുനാൾ
1496809
Monday, January 20, 2025 5:29 AM IST
ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ
പറവൂർ : ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻ ഇടവക ദേവാലയത്തിൽ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് ഇന്ന് കൊടിയേറും. വൈകിട്ട് 4.30ന് പ്രസുദേന്തി വാഴ്ചയ്ക്ക് ഫൊറോന വികാരി റവ. ഡോ. ആന്റണി ബിനോയ് അറയ്ക്കൽ കാർമികനാകും. തുടർന്ന് കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തൻവീട്ടിലിന് സ്വീകരണം നൽകും.
തുടർന്നു നടക്കുന്ന ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിയിൽ ഡോ.അംബ്രോസ് പുത്തൻവീട്ടിൽ മുഖ്യ കാർമികനാകും. ഇരുപത്തിയാറാം തീയതി ഞായറാഴ്ചയാണ് തിരുനാൾ ദിനം.
തൃക്കുന്നത്ത് സെമിനാരിയിൽ
ആലുവ : തൃക്കുന്നത്ത് സെമിനാരിയിൽ പിതാക്കന്മാരുടെ സംയുക്ത ഓർമ്മപ്പെരുന്നാളിന് യൂഹാനോൻ മാർ പോളിക്കാർപ്പസ് മെത്രാപ്പോലീത്താ കൊടിയേറ്റി. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്താ, സഭാ വർക്കിംഗ് കമ്മിറ്റിയംഗം ഫാ.ജേക്കബ് കുര്യൻ എന്നിവർ പങ്കെടുത്തു.
സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ കബറടങ്ങിയിരിക്കുന്ന ഭദ്രാസന മെത്രാപ്പോലീത്താമാരായ അമ്പാട്ട് ഗീവർഗീസ് മാർ കൂറിലോസ്, കടവിൽ പൗലോസ് മാർ പൗലോസ് അത്താനാസിയോസ്,
വയലിപ്പറമ്പിൽ കുറ്റിക്കാട്ടിലിൽ മാർ ഗീവർഗീസ് മാർ ഗ്രീഗോറിയോസ്, കല്ലുപുരയ്ക്കൽ ഗീവർഗീസ് മാർ തെയോഫിലോസ് എന്നീ പിതാക്കന്മാരുടെ സംയുക്ത ഓർമപ്പെരുന്നാളാണ് നടക്കുന്നത്.
പെരുന്നാളിന്റെ പ്രധാന ദിനമായ 26ന് രാവിലെ എട്ടിന് പരിശുദ്ധ കാതോലിക്ക ബാവയുടെ കാർമികത്വത്തിൽ വിശുദ്ധ കുർബാനയും അതേത്തുടർന്ന് പ്രദക്ഷിണവും ആശീർവാദവും നേർച്ച വിളമ്പും നടക്കും.
തൃക്കുന്നത്ത് സെന്റ് മേരീസ് പള്ളിയിൽ
ആലുവ: തൃക്കുന്നത്ത് സെന്റ് മേരീസ് പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധ പൗലോസ് മാർ അത്തനാസിയോസ് വലിയ തിരുമേനിയുടെ 72-മത് ശ്രാദ്ധ പെരുന്നാളിനും പുണ്യപിതാക്കമാരുടെ സംയുക്ത ഓർമ പെരുന്നാളിനും മാത്യൂസ് മാർ അന്തീമോസ് മെത്രാപ്പോലീത്ത കൊടിയേറ്റി. ഇടവക വികാരി ഫാ. ഗീവവർഗീസ് അരീക്കൽ,
ട്രസ്റ്റി എം.എം. പൗലോസ്, സെക്രട്ടറി എ.പി. രാജ, കൺവീനർ കെ. പത്രോസ്, ഷാന്റി വിൽസൻ എന്നിവർ പങ്കെടുത്തു. 26 ന് ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമികത്വത്തിൽ കുർബാന നടക്കും. തുടർന്ന് ധൂപപ്രാർത്ഥന, പ്രദക്ഷിണം, നേർച്ചസദ്യ.