അമേരിക്കൻ പൗരത്വമുള്ള യുവതിയെ പീഡിപ്പിച്ചെന്ന്; ഫോർട്ട്കൊച്ചി സ്വദേശി അറസ്റ്റിൽ
1496792
Monday, January 20, 2025 5:04 AM IST
മട്ടാഞ്ചേരി: ഗുജറാത്ത് വംശജയായ അമേരിക്കൻ പൗരത്വമുള്ള യുവതിയെ ഹോംസ്റ്റേയിൽ പീഡിപ്പിച്ചെന്ന പരാതിയിൽ ഫോർട്ട്കൊച്ചി സ്വദേശിയായ യുവാവ് അറസ്റ്റിൽ.
ഫോർട്ട്കൊച്ചി സ്വദേശി അൽത്താഫ് അഹമ്മദ്(30) നെയാണ് ഫോർട്ട്കൊച്ചി പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ നവംബറിലാണ് സംഭവം. സംഭവത്തിൽ യുവതിയുടെ പരാതിയും രഹസ്യമൊഴിയും പരിശോധിച്ചാണ് പോലീസ് നടപടി.
അൽത്താഫിന്റെ ഹോംസ്റ്റേയിൽവച്ച് പീഡിപ്പിച്ചതായാണ് പരാതി. കോടതി റിമാൻഡ് ചെയ്ത പ്രതിയെ കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലീസ് പറഞ്ഞു.