കടവൂർ സെന്റ് ജോർജ് പള്ളിയിൽ തിരുനാൾ
1496798
Monday, January 20, 2025 5:16 AM IST
കടവൂർ: കടവൂർ സെന്റ് ജോർജ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ ഗീവർഗീസ് സഹദായുടെയും രക്തസാക്ഷിയായ വിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാൾ 25 മുതൽ രണ്ടു വരെ ആഘോഷിക്കും. 25ന് വൈകുന്നേരം അഞ്ചിന് കുർബാന, വചനപ്രഘോഷണം, നൊവേന. 26ന് രാവിലെ 5.45നും രാവിലെ ഏഴിനും, 10നും കുർബാന.
27 മുതൽ 30 വരെ ദിവസവും വൈകുന്നേരം അഞ്ചിന് കുർബാന, വചനപ്രഘോഷണം, നൊവേന. 31ന് വൈകുന്നേരം നാലിന് അന്പ് പ്രദക്ഷിണം പള്ളിയിലേക്ക്, 4.45ന് തിരുനാൾ കൊടിയേറ്റ്, കുർബാന, വചനപ്രഘോഷണം, നൊവേന. ഒന്നിന് വൈകുന്നേരം 4.45ന് കുർബാന, വചനപ്രഘോഷണം, നൊവേന, പ്രദക്ഷിണം അൽഫോൻസാ നഗറിലേക്ക്.
രണ്ടിന് രാവിലെ 6.45ന് കുർബാന, 10ന് നൊവേന, തിരുനാൾ കുർബാന, വചനപ്രഘോഷണം, പ്രദക്ഷിണം, സമാപന ആശീർവാദം, ലേലം എന്നിങ്ങനെയാണ് തിരുനാൾ തിരുക്കർമങ്ങളെന്ന് വികാരി ഫാ. മാത്യൂസ് എടാട്ട് അറിയിച്ചു.