കണ്ണൻകുളങ്ങര ക്ഷേത്രോത്സവം: വെടിക്കെട്ട് നടത്തിയതിൽ കേസെടുത്തു
1496788
Monday, January 20, 2025 5:04 AM IST
തൃപ്പൂണിത്തുറ: കണ്ണൻകുളങ്ങര ക്ഷേത്രോത്സവത്തോടനുബന്ധിച്ച് വെടിക്കെട്ട് നടത്തിയതിനെതിരെ സ്ഫോടക വസ്തു നിയമപ്രകാരം ഹിൽപാലസ് പോലീസ് കേസെടുത്തു. തൃശൂർ സ്വദേശി വി.കെ. വെങ്കിടാചലത്തിന്റെ പരാതിയിൽ കണ്ടാൽ തിരിച്ചറിയുന്ന രണ്ടു പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. തിരുവാതിര ഉത്സവത്തിന്റെ ഭാഗമായി കഴിഞ്ഞ13ന് വൈകിട്ട് 7.30 ഓടെയിരുന്നു വെടിക്കെട്ട്.
ലൈസൻസോ അനുമതിയോ ഇല്ലാതെ നിയമവിരുദ്ധമായി സ്ഫോടകവസ്തുക്കൾ കടത്തിക്കൊണ്ടുവന്ന് കണ്ണൻകുളങ്ങര ക്ഷേത്രത്തിന് കിഴക്കുവശം ബൈപ്പാസ് റോഡിന്റെ ഫുട്പാത്തിൽവച്ച് വെടിക്കെട്ട് നടത്തിയെന്നാണ് പരാതിയിൽ പറയുന്നത്.