പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങളിലേക്ക് കാര്‍ ഇടിച്ചുകയറി
1496801
Monday, January 20, 2025 5:16 AM IST
മൂവാറ്റുപുഴ: നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ റോഡിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങളിലേക്ക് ഇടിച്ചുകയറി. മൂവാറ്റുപുഴ പി.ഒ ജംഗ്ഷനില്‍ ഞായറാഴ്ച വൈകിട്ട് 6.30ഓടെയുണ്ടായ അപകടത്തില്‍ വാഹനങ്ങള്‍ തകര്‍ന്നു.
അപകടത്തില്‍ പിഒ ജംഗ്ഷനിലെ ഹോളിമാഗി പള്ളിക്ക് എതിര്‍വശം പാര്‍ക്കു ചെയ്ത രണ്ട് ഇരുചക്ര വാഹനങ്ങള്‍ പൂര്‍ണമായും രണ്ട് വാഹനങ്ങള്‍ ഭാഗികമായും തകര്‍ന്നു. തൊടുപുഴ ഭാഗത്തുനിന്ന് വന്ന കര് നിയന്ത്രണംനഷ്ടപ്പെട്ട് വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നു. മൂവാറ്റുപുഴ പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.