‘പെരിയാർവാലി കനാൽ ബണ്ട് റോഡുകൾ നന്നാക്കണം’
1496796
Monday, January 20, 2025 5:16 AM IST
കോതമംഗലം: പെരിയാർവാലി കനാൽ ബണ്ട് റോഡുകളുടെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്ഗ്രസ് പിണ്ടിമന മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ മാർച്ചും ധർണയും നഗരസഭ മുൻ ചെയർമാൻ കെ.പി. ബാബു ഉദ്ഘാടനം ചെയ്തു.
മുടങ്ങിക്കിടക്കുന്ന ചേലാട് ഇന്റർനാഷണൽ സ്റ്റേഡിയം, ഭൂതത്താൻകെട്ട് ജല വൈദ്യുത പദ്ധതി എന്നിവയുടെ നിർമാണം പൂർത്തിയാക്കുക തുടങ്ങിയ ആവശ്യങ്ങൾ സമരക്കാർ ഉന്നയിച്ചു.
ചെമ്മീൻകുത്ത് ജംഗ്ഷനിൽനിന്നും മുത്തംകുഴിയിലേക്കാണ് മാർച്ചും ധർണയും നടത്തിയത്. മണ്ഡലം പ്രസിഡന്റ് മത്തായി കോട്ടക്കുന്നേൽ അധ്യക്ഷത വഹിച്ചു. ജെസി സാജു, അനൂപ് ഇട്ടൻ, സണ്ണി വേളൂക്കര, നോബിൾ ജോസഫ്, ബിനോയ് പുളിനാട്ട്,
ജോളി ജോർജ്, ബേസിൽ തണ്ണിക്കോട്ട്, വിൽസണ് പിണ്ടിമന, കെ.ജെ. വർഗീസ്, എം.കെ. മോഹനചന്ദ്രൻ, ജെയ്സണ് ദാനിയേൽ എന്നിവർ പ്രസംഗിച്ചു.