അനുരാജ് പായിപ്ര കെഎസ്ടി എംപ്ലോയീസ് സംഘ് ജില്ലാ പ്രസിഡന്റ്
1496797
Monday, January 20, 2025 5:16 AM IST
മൂവാറ്റുപുഴ: കെഎസ്ടി എംപ്ലോയീസ് സംഘ് എറണാകുളം ജില്ലാ പ്രസിഡന്റായി അനുരാജ് പായിപ്രയെ തെരഞ്ഞെടുത്തു. ജില്ലാ വൈസ് പ്രസിഡന്റ് സന്തോഷ് പരമേശ്വരന്റെ അധ്യക്ഷതയിൽ മൂവാറ്റുപുഴ മേഖലാ കാര്യാലയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന സെക്രട്ടറി എം.ആർ. രമേഷ്കുമാർ അദ്ദേഹത്തെ പൊന്നാട അണിയിച്ചു സ്വീകരിച്ചു.
യോഗത്തിൽ ഈസ്റ്റ് ജില്ലാ ജോയിന്റ് സെക്രട്ടറി എൽദോസ് മാത്യു, ജില്ലാ ട്രഷറർ ബി. രാധാകൃഷ്ണൻ, പിറവം യൂണിറ്റ് പ്രസിഡന്റ് പി.ആർ. അനുരാജ്, പെരുന്പാവൂർ യൂണിറ്റ് പ്രസിഡന്റ് പരമേശ്വരൻ ഇളയത്, സന്തോഷ് ജി. നായർ, കെ.എസ്. സിജു, എ.കെ. സിജു, എം.ജി. സുരേഷ് ബാബു, ടി.വി. പ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.