ക്രൈസ്തവ സഭകള്‍ ഒത്തുചേര്‍ന്ന് പ്രവർത്തിക്കണം: ഡോ. വാലുങ്കല്‍
1496806
Monday, January 20, 2025 5:29 AM IST
കൊച്ചി: ക്രൈസ്തവ സഭകള്‍ ഒരുമിച്ചു ചേരാവുന്ന മേഖലകളില്‍ ഒത്തുചേര്‍ന്ന് പ്രവര്‍ത്തിച്ചാല്‍ മാത്രമേ ഇന്ന് നേരിടുന്ന വെല്ലുവിളികള്‍ മറികടക്കാന്‍ കഴിയുകയുള്ളൂവെന്ന് വരാപ്പുഴ അതിരൂപത സഹായ മെത്രാന് ബിഷപ് ആന്റണി വാലുങ്കല്‍ അഭിപ്രായപ്പെട്ടു.
വരാപ്പുഴ അതിരൂപത എക്യുമെനിസം ആന്‍ഡ് ഡയലോഗ് കമ്മീഷന് സംഘടിപ്പിച്ച സഭൈക്യദിനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വരാപ്പഴ അതിരൂപത എക്യുമെനിസം കമ്മീഷന് ഡയറക്ടര്‍ ഫാ.സോജന് മാളിയേക്കല്‍ അധ്യക്ഷത വഹിച്ചു. ഫാ.സക്കറിയാസ് തോമസ്, ഫാ.ജിജോ ജോര്‍ജ്, ഫാ.ഷാനു ഫെര്‍ണാണ്ടസ്, കെസിസി ജനറല്‍ സെക്രട്ടറി അഡ്വ.പ്രകാശ് തോമസ്,
എക്യുമെനിസം കമ്മീഷന് സെക്രട്ടറി ഷൈജു കേളന്തറ, കെ.ജെ. ജോജോ, ജയിംസ് ഇലഞ്ഞേരില്‍ എന്നിവര്‍ പ്രസംഗിച്ചു.