ആലങ്ങാട് കുന്നേൽ പള്ളിയിൽ തമുക്ക് നേർച്ചയ്ക്കുള്ള ഒരുക്കങ്ങൾ തുടങ്ങി
1496807
Monday, January 20, 2025 5:29 AM IST
ആലങ്ങാട് : ആലങ്ങാട് കുന്നേൽ പള്ളിയിൽ അത്ഭുത ദിവ്യ ഉണ്ണീശോയുടെ തിരുനാളിനോട് അനുബന്ധിച്ചുള്ള തമുക്ക് നേർച്ചയ്ക്ക് ആവശ്യമായ അവലോസുപൊടി ഒരുക്കൽ കർമം നടത്തി. കുന്നേൽ ഇടവക വികാരി റവ ഫാ. ജൂലിയസ് കറുകന്തറ കർമം നിർവഹിച്ചു. 25 ടണ്ണോളം അവലോസ് പൊടിയാണ് ഇത്തവണ തിരുനാളിന് തമുക്ക് നേർച്ചയായി ഒരുക്കുന്നത്.
ശർക്കരയും പഴവും അവലോസുപൊടിയും ചേർത്തതാണ് തമുക്ക് നേർച്ച. ജനുവരി 31 മുതൽ ഫെബ്രുവരി രണ്ടുവരെ ആത്മാഭിഷേകം ബൈബിൾ കൺവൻഷൻ നടക്കും. ഫെബ്രുവരി നാലിന് നൊവേന ആരംഭം.ഫെബ്രുവരി 10ന് കൊടിയേറ്റം. 13ന് പ്രധാന തിരുനാൾ.16ന് ശിശു സമർപ്പണം. ഫെബ്രുവരി 20ന് എട്ടാംമിടം.
ഫെബ്രുവരി രണ്ടാം തീയതി ഉച്ചയ്ക്ക് രണ്ടിന് കച്ചവടത്തിന് ആവശ്യമായ സ്ഥലം ലേലം ചെയ്തു നൽകുന്നതാണ്. ട്രസ്റ്റിമാരായ സജ്ജു ജോസഫ് കളപ്പറമ്പത്ത്, സനിൽ അഗസ്റ്റിൻ കൈതാരത്ത്, കൺവീനർ സ്റ്റിജു ആൻഡ്രൂസ് കളപ്പറമ്പത്ത്, ജോസി വർഗീസ്, നിക്സൺ അമ്പലത്തിങ്കൽ, റോബിൻ കരിയാട്ടി എന്നിവർ പ്രസംഗിച്ചു.