ജെസിഐ സാമൂഹിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു
1496814
Monday, January 20, 2025 5:32 AM IST
പറവൂർ: ജൂണിയർ ചേംബർ ഇന്റർ നാഷണലിന്റെ പറവൂർ ഏരിയയിലെ ഈ വർഷത്തെ സാമൂഹിക പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.12 സ്കൂളുകളിൽ നിന്നും തെരഞ്ഞെടുത്ത 24 കുട്ടികൾക്ക് പഠനസഹായവും, മെഡലും,സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. കുന്നുകര സബർമതി ചാരിറ്റബിൾ സൊസൈറ്റിക്ക് ഓക്സിജൻ കോൺസൻട്രേറ്റർ, വാക്കർ, ഡയാലിസിസ് രോഗികൾക്കുള്ള ഇൻജക്ഷൻ, മരുന്നുകൾ എന്നിവയും കൈമാറി.
പറവൂർ നഗരസഭാധ്യക്ഷ ബീന ശശിധരൻ മുഖ്യാതിഥിയായി.എം.കെ. പ്രസാദിന്റെ മെന്റലിസം ഷോ നടന്നു. ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ച് കെ. ജെസ്ന ക്ലാസെടുത്തു. ജെസിഐ എറണാകുളം, തൃശൂർ, ഇടുക്കി ജില്ലകളുടെ മേധാവി മെജോ ജോൺസൺ, സോൺ വൈസ് പ്രസിഡന്റ് ഡോ. ഷബീർ ഇക്ബാൽ,
അക്ഷയ് കുമാർ, അഡ്വ. പ്രവീൺ തങ്കപ്പൻ, സജ്ന സലാം എന്നിവർ സംസാരിച്ചു. ജെസിഐ പറവൂർ ഏരിയ പ്രസിഡന്റായി ലിൻസി സർഗീസ്, സെക്രട്ടറിയായി കെ. വിഷ്ണുദാസ്, ട്രഷററായി സന സാബു എന്നിവരെ തെരഞ്ഞെടുത്തു.