തെരുവുനാടകവും ലഘുലേഖ വിതരണവും
1496803
Monday, January 20, 2025 5:16 AM IST
മൂവാറ്റുപുഴ: കുട്ടികളിൽ ട്രാഫിക് നിയമങ്ങളും റോഡ് സുരക്ഷയെകുറിച്ചുള്ള അവബോധവും സൃഷ്ടിക്കുന്നതിന് പായിപ്ര ഗവ. യുപി സ്കൂളിൽ റോഡ് സുരക്ഷ ക്ലബിന്റെ നേതൃത്വത്തിൽ മൂവാറ്റുപുഴ ഗ്രാന്റ് സെൻട്രൽ മാൾ, പായിപ്ര സ്കൂൾപ്പടി എന്നിവിടങ്ങളിൽ തെരുവുനാടകവും ലഘുലേഖ വിതരണവും സംഘടിപ്പിച്ചു. മൂവാറ്റുപുഴ ട്രാഫിക് എസ്ഐ കെ.പി. സിദ്ധീഖ് പരിപാടി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് നിസാർ മീരാൻ അധ്യക്ഷത വഹിച്ചു.
സ്കൂൾ സോഷ്യൽ സർവീസ് സ്കീം, കുട്ടൂക്കാരൻ ഫൗണ്ടേഷൻ, എസ്സിഎംഎസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോഡ് സേഫ്റ്റി ആന്റ് ട്രാൻസ്പോർട്ടേഷന്റെയും സഹകരണത്തോടെ സുരക്ഷിത് മാർഗ് എന്ന പദ്ധതിയിലൂടെയാണ് റോഡ് സുരക്ഷാ ക്ലബിന്റെ പ്രവർത്തനങ്ങൾ നടന്നുവരുന്നത്. ട്രാഫിക് ബോധവൽക്കരണത്തിന്റെ ഭാഗമായി ആയിരം ലഘുലേഖകൾ കുട്ടികൾ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും നൽകി.
പദ്ധതിയുടെ മെന്റർ മിഥുൻ മോഹൻ, പ്രധാനാധ്യാപിക വി.എ. റഹീമബീവി, പിടിഎ വൈസ് പ്രസിഡന്റ് ഷാജഹാൻ പേണ്ടാണം, പിടിഎ അംഗം എ.എം. സാജിദ്, ട്രാഫിക് ക്ലബ് കോ-ഓർഡിനേറ്റർമാരായ കെ.എം. നൗഫൽ, അജിത രാജ് എന്നിവർ പ്രസംഗിച്ചു. അധ്യാപകരായ എ. സലീന, ഗീതു രാജ്, അൻസൽന അജാസ് എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.