ഉത്തർപ്രദേശിലേക്കും ജനസേവ ശിശുഭവൻ
1496804
Monday, January 20, 2025 5:29 AM IST
ആലുവ: ആലുവ കേന്ദ്രമാക്കി പ്രവർത്തനമാരംഭിച്ച ജനസേവ ശിശുഭവന്റെ പ്രവർത്തനങ്ങൾ ഉത്തർപ്രദേശിലേക്കും വ്യാപിപ്പിക്കുന്നു. ലക്നൗ കേന്ദ്രമായി പ്രവർത്തിക്കുന്ന സിറ്റി ഇന്റർനാഷണൽ സ്കൂൾ മാനേജ്മെന്റിന്റെ വൺതാര മൂവ്മെന്റിന്റെ സഹകരണത്തോടെയാണ് ജനസേവ ഉത്തർപ്രദേശിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്.
ഇതുമായി ബന്ധപ്പെട്ട ധാരണാപത്രത്തിൽ സ്കൂൾ ഗ്രൂപ്പ് എക്സിക്യൂട്ടീവ് ഡയറക്ടർ നിക്സൺ ജോസഫിന്റെ സാന്നിധ്യത്തിൽ ജനസേവ ശിശുഭവൻ ചെയർമാൻ ജോസ് മാവേലിയും സിറ്റി ഇന്റർനാഷണൽ സ്കൂൾ മാനേജിംഗ് ഡയറക്ടർ സുനിതാ ഗാന്ധിയും ഒപ്പിട്ടു.
ജനസേവ ശിശുഭവന്റെ ആദ്യകാല പ്രവർത്തകരിൽ ഒരാളായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ റിട്ട. ഡിജിഎം നിക്സൺ ജോസഫായിരിക്കും ജനസേവ വൺതാര അക്കാദമിയുടെ ഡയറക്ടറായി സേവനമനുഷ്ഠിക്കുക.