ചേന്ദമംഗലം കൂട്ടക്കൊല : പ്രതിയെ ചോദ്യം ചെയ്യാന്‍ പോലീസ്; കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും
1496790
Monday, January 20, 2025 5:04 AM IST
കൊച്ചി: ചേന്ദമംഗലം പേരേപ്പാടത്ത് ദമ്പതികളെയും മകളെയും വീട്ടില്‍ക്കയറി തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ഋതുവിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാനൊരുങ്ങി പോലീസ്.
പറവൂര്‍ ജുഡീഷല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ പോലീസ് നല്കിയ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. കസ്റ്റഡിയില്‍ ലഭിച്ചാല്‍ കൊലപാതകം നടന്ന വീട്ടിലടക്കം തെളിവെടുപ്പിനെത്തിക്കും.
പ്രതിക്ക് കേരളത്തിന് പുറത്ത് എന്തെങ്കിലും കേസുകളുണ്ടോയെന്നും ലഹരി ഇടപാടുകളില്‍ ഭാഗമായിട്ടുണ്ടോയെന്നും പോലീസ് പരിശോധിക്കും.
അറസ്റ്റിന് പിന്നാലെ പ്രതി പോലീസിനോട് പറഞ്ഞ കാര്യങ്ങളില്‍ കസ്റ്റഡിയില്‍ അന്വേഷണസംഘം വ്യക്തത വരുത്തും. സംഭവദിവസം പ്രതി വീട്ടില്‍തന്നെ ഉണ്ടായിരുന്നതായാണ് വിവരം.
ഇതിനിടെ എപ്പോഴെങ്കിലും പുറത്ത് പോയിരുന്നോ എന്നതടക്കം പരിശോധിച്ചുവരികയാണ്.