ബാർ അസോസിയേഷന്റെ നവീകരിച്ച കെട്ടിടം തുറന്നു
1496811
Monday, January 20, 2025 5:29 AM IST
പറവൂർ: പറവൂർ ബാർ അസോസിയേഷന്റെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം അഡീഷണൽ ജില്ലാ ജഡ്ജി ജ്യോതി നിർവഹിച്ചു. പറവൂർ പോക്സോ ജഡ്ജി സുരേഷ്, കുടുംബ കോടതി ജഡ്ജി ദിനേശ് എന്നിവർ ചേർന്ന് റൂഫ് ടോപ്പ് ഹാൾ ഉദ്ഘാടനം ചെയ്തു,
ചടങ്ങിൽ ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ.എം.പി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അഡ്വ. പി.ശ്രീറാം സ്വാഗതംപറഞ്ഞു.
ചടങ്ങിൽ നവീകരണ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയ അഡ്വ. റജി , എൻജിനിയർ അഖിൽ എന്നിവരെ ആദരിച്ചു. അഡ്വ. നന്ദകുമാർ ചടങ്ങിൽ നന്ദി പറഞ്ഞു, പറവൂരിലെ എല്ലാ അഭിഭാഷകരും ചടങ്ങിൽ പങ്കെടുത്തു.