പൈറ്റക്കുളം കവലയിൽ മിനി മാസ്റ്റ് ലൈറ്റ്
1485729
Tuesday, December 10, 2024 4:07 AM IST
കൂത്താട്ടുകുളം: പൈറ്റക്കുളം കവലയിൽ എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും രണ്ടര ലക്ഷം വിനിയോഗിച്ച് നിർമിച്ച മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം അനൂപ് ജേക്കബ് എംഎൽഎ നിർവഹിച്ചു.
നഗരസഭ സ്ഥിരംസമിതി അധ്യക്ഷൻ പ്രിൻസ് പോൾ ജോണ് അധ്യക്ഷത വഹിച്ചു. വാർഡംഗം സിബി കൊട്ടാരം, നഗരസഭാംഗങ്ങളായ ബോബൻ വർഗീസ്, പി.സി. ഭാസ്കരൻ, ജിജോ ടി. ബേബി, ബേബി കീരാന്തടം, മരിയ ഗൊരോത്തി, ലിസി ജോസ്, റ്റി.എസ്. സാറ, മുൻ പഞ്ചായത്തംഗം കെ.എ. ബേബി, കോണ്ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.സി. ജോസ്, മണ്ഡലം പ്രസിഡന്റ് റെജി ജോണ്, എം.കെ. ചാക്കോച്ചൻ, എം.എ. ഷാജി, ജിനേഷ് വൻന്നിലം, ജോർജ് വൻന്നിലം, ജോസ് നന്പേലിൽ, എ.ജെ. കാർത്തിക്, ബിനു പനയാരംപിള്ളിയിൽ, ബിനോയി പനയാരംപിള്ളിയിൽ, സാബു അറക്കപ്പറന്പിൽ, വിൽസണ് അത്താണിക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.