പെരിയാറിൽ ചാടി മരിച്ച സ്ത്രീയെ തിരിച്ചറിഞ്ഞു
1485718
Monday, December 9, 2024 10:37 PM IST
ആലുവ: മാർത്താണ്ഡവർമ്മ പാലത്തിൽ നിന്ന് പെരിയാറിൽ ചാടി മരിച്ച സ്ത്രീ ഇടപ്പള്ളി സ്വദേശിനി സഖിത (44) യാണെന്ന് തിരിച്ചറിഞ്ഞു.
ഇവരെ ഇന്നലെ രാവിലെ മുതൽ കാണാതായതായി കളമശേരി സ്റ്റേഷനിൽ കേസെടുത്തിരുന്നു. സമീപത്തുണ്ടായിരുന്നവർ പുഴയിൽ നിന്ന് ഇവരെ രക്ഷിച്ച് ആലുവ ജില്ലാശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും വൈകുന്നേരം നാലോടെ മരണം സംഭവിച്ചു. രാത്രി വൈകിയാണ് ആളെ തിരിച്ചറിഞ്ഞത്.