വീണ്ടും ഓണ്‍ലൈന്‍ അറസ്റ്റ്; 85 കാരന് 17 ലക്ഷം നഷ്ടമായി
1485531
Monday, December 9, 2024 5:09 AM IST
കൊച്ചി: കൊച്ചിയില്‍ വീണ്ടും ഓണ്‍ലൈന്‍ അറസ്റ്റ് തട്ടിപ്പ്. എളംകുളം സ്വദേശിയായ 85കാരന് നഷ്ടമായത് 17 ലക്ഷം രൂപ. ജെറ്റ് എയര്‍വേസ് എംഡിയുമായി ചേര്‍ന്ന് നിങ്ങള്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന് വിശ്വസിപ്പിച്ചായിരുന്നു എളംകുളം സ്വദേശിയെ കബളിപ്പിച്ചത്.
ഹൈദരാബാദ് ഹുമയൂണ്‍ പോലീസ് കേസെടുത്തിട്ടുണ്ടെന്നും ഉടനെ അറസ്റ്റ് ചെയ്യുമെന്നും അറിയിച്ചു. അക്കൗണ്ടിലെ മുഴുവന്‍ തുകയും ആര്‍ബിഐയ്ക്ക് പരിശോധിക്കുന്നതിനായി അയച്ചു കൊടുക്കാനാണ് സൈബര്‍ തട്ടിപ്പുകാര്‍ ആവശ്യപ്പെട്ടത്.
ഗത്യന്തരം ഇല്ലാതായതോടെ നവംബര്‍ 22ന് 5000 രൂപയും 28ന് ഒരു ലക്ഷം രൂപയും അയച്ചു കൊടുത്തു. തൊട്ടടുത്ത ദിവസം 16 ലക്ഷം രൂപയും നല്കി. പണം തിരികെ കിട്ടാതായതോടെ 85കാരന് പോലീസിനെ സമീപിക്കുകയായിരുന്നു.
കൊച്ചി സൈബര്‍ ക്രൈം പോലീസ് വിശ്വാസ വഞ്ചനയ്ക്ക് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.