കെസിവൈഎം മേഖലാ സമ്മേളനം
1485528
Monday, December 9, 2024 5:09 AM IST
കൊച്ചി: കെസിവൈഎം ആലുവ, കളമശേരി മേഖലാ സമ്മേളനം തോട്ടക്കാട്ടുകര സെന്റ് ആന്‍സ് ദൈവാലയത്തില്‍ കെസിവൈഎം വരാപ്പുഴ അതിരൂപത മുന്‍ ഉപാധ്യക്ഷന്‍ അഡ്വ. ജോസഫ് ചേലക്കാട്ട് ഉദ്ഘാടനം ചെയ്തു. അതിരൂപത പ്രസിഡന്റ് രാജീവ് പാട്രിക് അധ്യക്ഷത വഹിച്ചു.
ഡയറക്ടര്‍ ഫാ. റാഫേല്‍ ഷിനോജ് ആറാഞ്ചേരി, തോട്ടക്കാട്ടുകര ഇടവക വികാരി ഫാ. തോമസ് പുളിക്കല്‍, കെസിവൈഎം ലാറ്റിന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് അക്ഷയ് അലക്സ്, ജനറല്‍ സെക്രട്ടറി കെ.ജെ. റോസ്മേരി, സഹവികാരി ഫാ. ഫെബിന് കിഴവന, കെസിവൈഎം മുന്‍ സംസ്ഥാന സെക്രട്ടറി സ്മിത ആന്റണി, തോട്ടക്കാട്ടുകര കെസിവൈഎം യൂണിറ്റ് പ്രസിഡന്റ് അരുണ്‍ തോമസ് എന്നിവര്‍ പ്രസംഗിച്ചു.
ആലുവ, കളമശേരി മേഖലാ സമിതിയെ നയിക്കാന്‍ പുതിയ ഭാരവാഹികളായി അരുണ്‍ തോമസ് പ്രസിഡന്റായും സാന്‍ജോ ആന്റണിയെ സെക്രട്ടറിയായും ജിന്‍സി ജസ്റ്റിനെ വൈസ് പ്രസിഡന്റായും എന്‍സണ്‍ ജോഷിയെ യൂത്ത് കൗണ്‍സിലറായും തെരഞ്ഞെടുത്തു.