അഖണ്ഡ ബൈബിള്‍ പാരായണം ആരംഭിച്ചു
1485525
Monday, December 9, 2024 5:09 AM IST
കൊച്ചി: എറണാകുളം എംജി റോഡിലുള്ള സെന്റ് തോമസ് മലങ്കര കത്തോലിക്ക പള്ളിയില്‍ അഖണ്ഡ ബൈബിൾ പാരായണം നടത്തി. മലങ്കര കത്തോലിക്ക സഭയുടെ ബൈബിള്‍ കമ്മീഷന് ചെയര്മാന് ഏബ്രഹാം മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം ചെയ്തു. 15 വരെ രാവിലെ 9.30 മുതല്‍ രാത്രി ഒന്‍പതു വരെയാണ് ബൈബിൾ പാരായണം. കെസിബിസി ബൈബിള്‍ കമ്മീഷന് സെക്രട്ടറി റവ.ഡോ. ജോജു കോക്കാട്ട് സമാപന സന്ദേശം നല്‍കും. വികാരി ഫാ. ജോമോന് കട്ടാരമൂലയില് നേതൃത്വം നല്‍കും.